Tuesday, October 13, 2009

അപ്രതീക്ഷിതമായിട്ടയിരുന്നു ആ യാത്ര. ജോലിതിരക്കുകളില്‍ നിന്നും വീണുകിട്ടിയ ഒരു അവസരം, നാലു പേര്‍ ചേര്‍ന്ന ഒരു സംഘം ആയിരുന്നു. മാരുതി വാഗോര്‍ ആര്‍ വാഹനത്തില്‍ ഞങ്ങള്‍ രാവിലെ നാലുമണിയോടെ യാത്ര തിരിച്ചു. ആലപ്പുഴയില്‍ അര മനികൂരിനു ശേഷം ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഫോണിലൂടെ മാത്രം സംസാരിച്ചു തീരുമാനം എടുത്ത യാത്രയയതിനാല്‍ അതിന്ടെ ന്യുനതകളും യാത്രയില്‍ പ്രകടമായിരുന്നു. യാത്രസംഘങ്ങങള്‍, കേരള കൌമുദിയില്‍ ജോലി നോക്കുന്ന വിനു, അമേരിക്കയില്‍ ജോലി മടുത്തു നാട്ടില്‍ എത്തിയ അനില്‍, വിവാഹം സാക്ഷല്‍കരിക്കുന്ന സ്വപനം കണ്ടുകൊണ്ടിരിക്കുന്ന മധു, പിന്നെ നാട്ടില്‍ പോകാനായി അവധി ദിനങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന (ഞാന്‍) കിഷോര്‍ എന്നിവരായിരുന്നു.

ഞങ്ങളുടെ ആദ്യം ലക്‌ഷ്യം കേരളത്തിന്ടെ ഏറ്റവും പ്രകൃതിരമണീയം എന്ന് വിനോടസഞ്ചരികളാല്‍ പറയപെടുന്ന മൂന്നാര്‍ ആയിരുന്നു. കാറില്‍ യാത്രക്കിടയില്‍ 'കാന്തലൂര്‍, മറയൂര്‍, എന്നിങ്ങനെ മറ്റു സ്ഥലങ്ങളെ പറ്റിയുള്ള ആശയങ്ങള്‍ സംഘാഗങ്ങള്‍ പ്രകടിപിച്ചു തുടങ്ങി. കോണ്‍ക്രീറ്റ്‌ വനംആയി മാറി കൊണ്ടിരിക്കുന്ന മൂന്നാര്‍ കാണുന്നതിലും ഞങ്ങള്‍ക്ക് മറയൂരും കന്തലൂരും ഇഷ്ടമായി. രാത്രി താമസത്തിനുള്ള എര്പടുകള്‍ ദേവികുളംതായിരുന്നതിനാല്‍ യാത്ര താരതമ്യേന വേഗത്തിലായിരുന്നു.

അഞ്ചു മണിക്കൂര്‍ യാത്രക്ക് ശേഷം ഒന്‍പതു മണിയോടെ ഞങ്ങള്‍ അടിമാലിയില്‍ എത്തിചേര്ന്നു. പ്രഭാത ഭക്ഷണം അടിമാലിയില്‍ നിന്നും കഴിച്ച ശേഷം ഞങ്ങള്‍ മൂന്നാറിലേക്ക് യാത്ര ആരംഭിച്ചു, മൂന്നാറില്‍ എത്തിയശേഷം ഞങ്ങള്‍ മറയൂര്‍ ല്യക്ഷം വെച്ചു യാത്ര തുടര്‍ന്നു. ഭംഗിയുള്ള തേയില തോട്ടങ്ങളിലൂടെ, മൂന്നരിണ്ടേ കുളിരേകും തണുപ്പും നുളര്‍ന്നു തളിരിലകള്‍ നുള്ളുന്ന തോട്ടം തൊഴിലാളികളെയും പച്ചപ്പ്‌ പുതച്ച തോട്ടങ്ങളെയും പിന്നിലാക്കി ഞങ്ങള്‍ നാലംഗസംഘം യാത്ര തുടര്‍ന്നു. ഇടക്ക് വെള്ളച്ചാട്ടങ്ങളും അരുവികളും കൊണ്ടു പ്രകൃതി നവവധുവിനെ പോലെ അണിഞ്ഞുഒരുങ്ങി നില്ക്കുന്ന കാഴ്ച എത്ര കണ്ടാലും മതിവരില്ല. തേയില തോട്ടങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ വണ്ടി നിര്ത്തി പ്രകൃതിസ്വന്ദര്യം ആവോളം നുകര്‍ന്നു. പച്ചപ്പ്‌ പുതച്ച മലയോരങ്ങളില്‍ നീല വര്‍ണ്ണത്തിലെ പൂക്കളുമായി അവിടവിടെ ചില വന്മരങ്ങള്‍ നില്ക്കുന്നു. പ്രകൃതിയോളം വളര്‍ന്ന ഒരു കലാകാരനും ഈന്നെ വരെ ഉണ്ടായിട്ടില്ല എന്ന് കേട്ടിക്കുള്ളത് എത്ര സത്യംആണന്നു അവിടെ നില്‍ക്കുമ്പോള്‍ തോന്നിപോയി.
കുറച്ചുകൂടി യാത്ര തുടര്‍ന്നപ്പോള്‍ വഴിയരികില്‍ ചെറിയൊരു ബിസിനസ്സ്. ഒന്‍പതാം ക്ലാസ്സ്കാരന്‍ മുരുകന്‍, വഴിയോരത്ത് കാരറ്റ് വില്‍ക്കാന്‍ നില്ക്കുന്നു. ഇവിടത്തെ കുട്ടികള്ക്ക് ജോലിയും കച്ചവടവും കഴിഞ്ഞിടാണ് സ്കൂളും പഠിത്തവും. പഠിച്ചു വലുതായിട്ട് എന്ത് ചെയ്യാന്‍ ഏന്ന ഭാവമാണ് അവന്ടെ മുഖത്ത്. അവന്ടെ കുറച്ചു ഫോട്ടോസ് എടുത്തിട്ട്, കാര്രോടും വാങ്ങി ശാപ്പിട്ടു ഞങ്ങളുടെ വണ്ടി മറയൂര്‍ ലക്ഷ്യം വച്ചു മുന്‍പോട്ടു നീങി. കാലാവസ്ഥക്ക് ചെറിയ മാറ്റങ്ങള്‍ വന്നു തുടങ്ങി. മറയൂര്‍ എത്തുന്നതിനു മുന്പ് ചന്ദനമരങ്ങളുടെ തോട്ടങ്ങള്‍ കാണാന്‍ സാധിച്ചു, സ്വാഭാവികമായ ചന്ദനമരങ്ങളുടെ വളര്ച്ചയുള്ള ഒരു അനുഗ്രഹീതപ്രദേശം ആണ് മറയൂര്‍. നമ്മുടെ ഭരണാധികാരികള്‍ റോഡിനു ഇരുവശവും ശക്തമായ കമ്പി വേലികള്‍ കൊണ്ടു ചന്ദനമരങ്ങളെ സംരക്ഷിച്ചു പോരുന്നു. എന്നിട്ടും നമ്മുടെ കാട്ടുകല്ലന്മാര്‍ അതിവിദഗ്ദമായി ചന്ദനമരങ്ങള്‍ മോഷ്ടിക്കുന്നു. കള്ളന്മാരെ സമ്മതിക്കണം. ഈത്‌ വിളിച്ചോതുന്നത്‌ നമ്മുടെ മറയൂര്‍ കാടുകളിലെ ചന്ദനമരങ്ങളുടെ മഹിമയനന്നു തോന്നി.
"മറ" - " ഊര്" എന്നീ രണ്ടു വാക്കുകളില്‍ നിന്ന് മറയൂര്‍ എന്ന പേരുണ്ടായി. മറഞ്ഞു നില്‍ക്കുന്ന പ്രദേശം. ഈ പ്രദേശം സത്യത്തില്‍ കേരളത്തിന്ടെ മറ്റു പ്രദേശങ്ങളില്‍ നിന്നും മറഞ്ഞു തന്നെ നില്‍ക്കുന്നു എന്ന് നമ്മുക്ക് ഇതിന്ടെ ഭുപ്രകൃതി കൊണ്ട് മനസിലാക്കാം, പതിനായിരത്തോളം ജനങ്ങള്‍ വസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ് മറയൂര്‍. നിഷ്കളങ്ങരായ ഒരു പറ്റം ഗ്രാമീണരെ ഞങ്ങള്ക്ക് കാണുവാന്‍ കഴിഞ്ഞു . പച്ചകറി കടകള്‍, മറയൂര്‍ ശര്‍ക്കര വില്പനകെന്ദ്രങ്ങള്‍, ഇളനീര്‍ വില്പനകെന്ദ്രങ്ങള്‍, ദാഹശമന കേന്ദ്രങ്ങള്‍ ( മദ്യശാല) എന്നിവ എല്ലാം ചേര്‍ന്ന ഒരു ചെറിയ ഒരു ഗ്രാമം. ഏതോ പഴയ സിനിമയിലെ ഒരു ഗ്രമാതിണ്ടേ ഓര്‍മ ഉണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു അപ്പോള്‍. മറയൂരില്‍ എത്തിയപ്പോള്‍ തന്നെ ഞങ്ങള്ക്ക് മുനിയറ കാണാന്‍ തിരക്കായി. മുനിയറകള്‍ അന്വേഷിച്ചു ഞങ്ങള്‍ കന്തലൂരിലെക്കുള്ള വഴിയിലൂടെ യാത്ര തുടര്‍ന്ന്. കാന്തലൂര്‍ വഴിയിലൂടെ ഒരു രണ്ടു കിലോമീറെര്‍ പോയപോള്‍ തകര്‍ന്നടിഞ്ഞ ചില മുനിയറകള്‍ കാണുവാന്‍ സാധിച്ചു,
മഹാഭാരതത്തിലെ പാണ്ഡവന്മാര്‍ വനവാസകാലത്ത് ഇവിടം സന്ദര്‍ശിച്ചതായി പറയപെടുന്നു. ഇത്രയും പറയുമ്പോള്‍ മുനിയരകളെ പറ്റി പറയാതിരിക്കുന്നത് ശരിയല്ല, മുനിയറകള്‍ നമ്മുടെ സംസ്കരതിന്ടെ ഭാഗമാണ്. ശിലായുഗതിന്ടെ പഴക്കം മുനിയരകള്‍ക്കും പറയപ്പെടുന്നു. ( ക്രിസ്തുവിനു മുന്‍പേ പതിനായിരം വര്‍ഷങ്ങള്‍). കുറച്ചുകൂടെ യാത്ര തുടര്ന്നപോള്‍ ഒരു വലിയ പറടുടെ മുകളിലെത്തി. അവിടെ ഒരു ക്രിസ്ത്യന്‍ വികാരിയും രണ്ടു സഹായട്ര്തികരും ഞങ്ങള്‍ക്ക് കുറച്ചു മുനിയറകള്‍ കൂടി കാണിച്ചു തന്നു. ആദ്യം കണ്ടവ പ്രകൃതിക്ഷോഭം, സാമുഹ്യവിരുദ്ധര്‍ എന്നിവരാല്‍ നശിച്ചു പോയിരുന്നു. ആ വലിയ പറയുടെ മറുഭാഗത്ത് കുറച്ചു നല്ല മുനിയറകള്‍ കാണുവാന്‍ സാധിച്ചു. ഒരു മനുഷ്യന് കുനിഞ്ഞു അതില്‍ ഇറങ്ങി നീണ്ടു കിടക്കുവാന്‍ പാകത്തില്‍ ഒരു മുറി. നട്ടുച്ച വെയിലത്തും മുനിയരക്കുള്ളില്‍ വളരെ നല്ല കുളിര്‍മ അനുഭവപെട്ടു. പ്രാചീനകാലത്ത് തന്നെ മനുഷ്യന്‍ വീട് ഉണ്ടാക്കി അതില്‍ താമസിച്ചിരുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ മുനിയറകള്‍. മനുഷ്യന്ടെ പ്രാഥമികആവശ്യങ്ങളില്‍ ഒന്നാനാലോ വീട്. പക്ഷേ അത്ഭുതമായി തോന്നിയത് ഇത്ര വലിയ പാറകള്‍ ചെത്തി പലക ആകൃതിയിലാക്കി ഇത്ര ഉയരത്തില്‍ അടുക്കി വീടാക്കി മാറ്റുവാന്‍ കഴിഞ്ഞ ആ കലഘട്ത്തിലെ മനുഷ്യരുടെ ആ ബുദ്ധിയും പരിശ്രമവും ആയിരുന്നു. ഞങ്ങള്‍ നാലു പേരും ചേര്‍ന്ന് മുകളിലത്തെ പാറ (മേല്‍കൂര) ഒന്ന് അനക്കുവാന്‍ ശ്രമിച്ചിട്ട് പരാജയപെടുകയനുണ്ടായത്. അപ്പോള്‍ തന്നെ ആ പാറയുടെ ഭാരം ഊഹിക്കാമല്ലോ?
അപ്പോളാണ് കന്തലൂരില്‍ മോഹന്‍ലാല്‍ വന്നിട്ടുന്ടന്നു അറിഞ്ഞത്. ഉടന്‍ തന്നെ ഷൂട്ടിംഗ് കാണാനായി തിരക്കായി. അവരോടു യാത്ര പറഞ്ഞു ഞങ്ങള്‍ കന്തലൂരെക്ക് യാത്ര തുടര്‍ന്നു. വഴികള്‍ക്കു ഇരുവശവും ശര്‍ക്കരചൂളകള്‍ ധാരാളമായി കാണാന്‍ സാധിച്ചു, കന്തലൂര്‍ എതിയപോല് എല്ലാവര്ക്കും വിശപ്പിന്ടെ ഉള്‍വിളി ശക്തമായിരുന്നു. അടുത്തുകണ്ട ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം കഴിച്ചു. അതിനുശേഷം ഷൂട്ടിംഗ് എവിടെയനന്നു തിരക്കി നടന്നു. വെറും 7500 ഓളം ആളുകള്‍ മാത്രം ഉള്ള ഒരു ചെറിയ മലനാടന്‍ ഗ്രാമമാണ് കന്തലൂര്‍. പശ്ചിമഘട്ടമലനിരകളുടെ ശാന്തമായ പ്രതാപം നമുക്ക് കന്തലൂരില്‍ ആസ്വദിക്കാന്‍ കഴിയും. കുറച്ചു യാത്ര ചെയ്തപ്പോള്‍ ഷൂട്ടിംഗ് സംഘതിണ്ടേ ധാരാളം വാഹനങ്ങള്‍ ഒരു വശത്ത്, അവിടെ ഒരു വീടിനു മുന്‍പില്‍ വാഹനം പാര്‍ക്ക്‌ ചെയ്തു. ഒരു പതിനഞ്ച് മിനിട്ട് നടന്നാല്‍ ഷൂട്ടിംഗ് കാണാം എന്ന് അറിഞ്ഞു. കാരാട്ടും മറ്റും വരിവരിയായി നട്ടിരിക്കുന്നു. ആടുകള്‍ അതിലൂടെ മേഞ്ഞു നടക്കുന്നു. ആടുമാടുകള്‍ കരോട്ട് ചെടി നശിപിക്കില്ല എന്നത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. ഒരു ചെറിയ അരുവി കടന്നു ഞങ്ങള്‍ മുന്‍പോട്ടു നീങ്ങി. ദൂരെ ഷൂട്ടിംഗ് സംഘത്തെ കണ്ടു.